SACHOOS TALK
チャンネル登録者数 6.12万人
1.5万回視聴 ・ 12いいね ・ 2026/05/08
നാളുകള്‍ക്ക് ശേഷമായി എലിസബത്ത് ഉദയന്‍ സോഷ്യല്‍മീഡിയയില്‍ സജീവമായിരിക്കുകയാണ്. ഡിപ്രഷനെ അതിജീവിച്ചതിനെക്കുറിച്ച് പറഞ്ഞുള്ള വീഡിയോകളാണ് ഇപ്പോള്‍ പങ്കിടുന്നത്. തികഞ്ഞ് ആത്മവിശ്വാസത്തോടെ, തികച്ചും പോസിറ്റീവായാണ് അവര്‍ സംസാരിക്കുന്നത്. അതിനിടയിലായിരുന്നു എലിസബത്ത് വീണ്ടും വിവാഹിതയായെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചത്. ഇപ്പോഴിതാ വ്‌ളോഗറായ ഡാനി സത്യനും എലിസബത്തിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്. ബാലയുമായുള്ള വിവാഹവും, പിന്നീട് അനുഭവിച്ച കാര്യങ്ങളെക്കുറിച്ചുമൊക്കെയുള്ള തുറന്നുപറച്ചില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇനി ഇവരുടെ ജീവിതം എന്താവും എന്നായിരുന്നു അന്നെല്ലാവരും ചിന്തിച്ചത്. അവരുടെ ഇപ്പോഴത്തെ കംബാക്ക് കണ്ടാല്‍ ഞെട്ടിപ്പോവും. വേറെ ലെവല്‍ എന്ന് ഞാന്‍ പറയും എന്ന് ഡാനി പറയുന്നു. സ്‌പോര്‍ട്‌സ് തനിക്കേറെ പ്രിയപ്പെട്ട മേഖലയാണെന്നായിരുന്നു എലിസബത്ത് നേരത്തെ പറഞ്ഞത്. അന്ന് വീഡിയോയിലൊക്കെ ആകെ നിരാശയോടെ സംസാരിക്കുന്നത് കണ്ടപ്പോള്‍ ഇങ്ങനെയിരുന്നാല്‍ വല്ല അസുഖവും പിടിക്കും എന്ന് പറഞ്ഞവരുണ്ടായിരുന്നു. ഇതെങ്ങനെയാണ് ഇപ്പോഴത്തെ മാറ്റം എന്ന് ചോദിച്ചവരുണ്ടായിരുന്നു. അങ്ങനെയാണ് ഈ വീഡിയോ ചെയ്യുന്നത്. ഡിപ്രഷനെ അതിജീവിച്ചതിനെക്കുറിച്ചായിരുന്നു അവര്‍ വിശദമായി പറഞ്ഞത്. ബാല വിഷയത്തിലുള്ള മറുപടിയായിരുന്നു എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത്. വ്‌ളോഗും, റീല്‍സുമൊക്കെ ചെയ്യാറുണ്ടെങ്കിലും ആ വിഷയത്തെക്കുറിച്ച് മാത്രം ഇവര്‍ മിണ്ടാറില്ലായിരുന്നു. ഇവര്‍ക്ക് പേടിയായിരുന്നു. യൂട്യൂബേര്‍സൊക്കെ കോണ്ടാക്റ്റ് ചെയ്തപ്പോഴും അവരങ്ങനെ പറഞ്ഞിരുന്നില്ല
അവര്‍ക്ക് നല്ല പേടിയായിരുന്നു തുടക്കത്തില്‍. പിന്നെ അവര്‍ തന്നെ വന്ന് കാര്യങ്ങള്‍ പറഞ്ഞ് തുടങ്ങി. പുള്ളിക്കാരി ഇരുന്നങ്ങ് കാര്യങ്ങള്‍ പറയും, അതും തെളിവ് സഹിതം. എല്ലാം വെച്ച് മണിക്കൂറുകളോളമുള്ള വീഡിയോ. അങ്ങനെയൊരപ മൂന്നാല് പാര്‍ട്ടിലായി വീഡിയോകളുണ്ടായിരുന്നു. കോകിലയുടെ ഫോട്ടോ വിഷയമാണെന്ന് തോന്നുന്നു ബാല ഒടുവിലായി സംസാരിച്ചത്. മോള്‍ വന്ന് പറഞ്ഞത് ബാലയ്ക്ക് നല്ല തിരിച്ചടിയായിരുന്നു. ഇപ്പോഴാണ് എലിസബത്തും വിഷയങ്ങള്‍ പറയുന്നത്. അന്ന് അവരുടെ വിഷയം കേള്‍ക്കാനും, പിന്തുണയ്ക്കാനുമൊക്കെ ഒത്തിരി പേരുണ്ടായിരുന്നു. ഇപ്പോള്‍ ഇടുന്ന വീഡിയോകള്‍ക്കൊന്നും അത്ര വ്യൂ, റീച്ചില്ല. Advertisement ആശുപത്രിയില്‍ കഴിഞ്ഞ ടൈമിലൊക്കെ ബാലയെ എല്ലാവരും പഴി പറഞ്ഞിരുന്നു. ഇവരങ്ങനെ എല്ലാം പറഞ്ഞില്ലെങ്കിലും പലതും ആള്‍ക്കാര്‍ക്ക് അറിയാമായിരുന്നു. ഈയൊരു തിരിച്ചുവരവ് ആളുകളെന്താണ് ആഘോഷിക്കാത്തത്. അത്രയും ബുദ്ധിമുട്ടുകള്‍ അവര്‍ അനുഭവിച്ചതാണ്. അന്നത് ട്രെന്‍ഡിംഗായിരുന്നു. ഇന്നിപ്പോള്‍ ഈയൊരു തിരിച്ചുവരവ് ആരും ആഘോഷിക്കുന്നില്ല. ഇങ്ങനെയുള്ള തിരിച്ചുവരവൊക്കെയാണ് ശരിക്കും സെലിബ്രേറ്റ് ചെയ്യേണ്ടത്. ഇത് ആളുകളെ മോട്ടിവേറ്റ് ചെയ്യും. വണ്ണം കുറയുമ്പോള്‍ തന്നെ കോണ്‍ഫിഡന്‍സ് കൂടും എന്ന് അവര്‍ പറഞ്ഞത് വളരെ കറക്റ്റാണെന്നുമായിരുന്നു ഡാനി പറഞ്ഞത്. ആഗ്രഹിക്കുന്നത് പോലെയൊരു ജീവിതം അവര്‍ക്ക് കിട്ടട്ടെ. അവര്‍ പ്ലാന്‍ ചെയ്യുന്നതെല്ലാം നടക്കട്ടെ. അത്രയും അനുഭവിച്ചിട്ടുണ്ട്. ഡാനി പറഞ്ഞത് കൃത്യമാണ് ഈ തിരിച്ചുവരവൊക്കെയാണ് ആഘോഷിക്കപ്പെടേണ്ടതെന്നുമായിരുന്നു കമന്റുകള്‍. താന്‍ കൊല്ലപ്പെട്ടേക്കാമെന്നും, ജീവനുപോലും ഭീഷണിയുണ്ടെന്നുമായിരുന്നു ഇടക്കാലത്ത് എലിസബത്ത് പറഞ്ഞത്. ഇനിയെന്ത് സംഭവിക്കുമെന്നറിയില്ല. നിയമ സംവിധാനങ്ങളില്‍ പ്രതീക്ഷയുണ്ട്. നീതി ലഭിക്കുമോ എന്നറിയില്ല. പണവും സ്വാധീനവുമൊക്കെ വളരെ കുറവാണെന്നും അവര്‍ മുന്‍പ് പറഞ്ഞിരുന്നു. അങ്ങനെയൊരു ജീവിതത്തില്‍ നിന്നും ഇത്ര മികച്ചൊരു തിരിച്ചുവരവ് നടത്തിയെങ്കില്‍ ഇനിയും നല്ല കാര്യങ്ങള്‍ പലതും അവരെ കാത്തിരിപ്പുണ്ടൈന്നായിരുന്നു ആരാധകരും പറഞ്ഞത്. കഴിക്കുന്ന ഫുഡിന് വരെ കണക്ക് കേട്ട് ജീവിക്കുമ്പോള്‍ അന്നത് വേദനയായിരുന്നുവെങ്കിലും, പില്‍ക്കാലത്ത് വലിയ പാഠമാണ് നല്‍കിയതെന്ന് എലിസബത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു
#trending #malayalam #malayalamvideos
#youtubeshorts #shorts #shortsvideo #fyp #explore
#trendingnow #viralshorts #shortsfeed #southindia
コメント
使用したサーバー: directk
コメントを取得中...